Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ മണിച്ചിത്രത്താഴില്‍ അഭിനയിക്കുമോ എന്ന് ഫാസിലിന് സംശയമുണ്ടായിരുന്നു!

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (18:26 IST)
മണിച്ചിത്രത്താഴ് എന്ന സിനിമ എക്കാലത്തെയും അത്ഭുതമാണ്. ഒരിക്കലും മടുക്കാത്ത ചിത്രങ്ങളുടെ പട്ടികയിലാണ് ആ ഫാസില്‍ ചിത്രത്തിന്‍റെ സ്ഥാനം. പടം റിലീസായി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ സിനിമയുടെ ഒരു സീന്‍ എവിടെയെങ്കിലും കാണാനിടയായാല്‍ സിനിമ മുഴുവന്‍ തീരുന്നതുവരെ കാണാനാണ് ഏവരും ശ്രമിക്കുക. അത് മധുമുട്ടം എഴുതിയ തിരക്കഥയുടെയും ഫാസില്‍ എന്ന സംവിധായകന്‍റെ കൈയടക്കത്തിന്‍റെയും വിരുതാണ്.
 
മണിച്ചിത്രത്താഴ് റിലീസ് ഡേറ്റ് തീരുമാനിച്ച് ഷൂട്ടിംഗ് ആരംഭിച്ച സിനിമയാണ്. അതുകൊണ്ടുതന്നെ ഒരു ടൈം പിരീഡില്‍ ചിത്രീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ രണ്ട് യൂണിറ്റായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു യൂണിറ്റിന്‍റെ ചിത്രീകരണത്തിന് ഫാസില്‍ നേതൃത്വം നല്‍കുമ്പോള്‍ രണ്ടാമത്തെ യൂണിറ്റില്‍ സംവിധായകരായി സിദ്ദിക്ക് - ലാല്‍, പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഒരേ ലൊക്കേഷനില്‍ തന്നെയായിരുന്നു രണ്ട് യൂണിറ്റും പ്രവര്‍ത്തിച്ചത്.
 
സിദ്ദിക്ക് - ലാല്‍ ടീം ചിത്രീകരിച്ചത് മണിച്ചിത്രത്താഴിലെ കോമഡി രംഗങ്ങളാണ്. ഇന്നസെന്‍റ്, ഗണേഷ്, കെ പി എ സി ലളിത തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കോമഡി രംഗങ്ങളായിരുന്നു സിദ്ദിക്കും ലാലും ഷൂട്ട് ചെയ്തത്. ആ സീനുകള്‍ ഇന്നും ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഇത്രയും സംവിധായകര്‍ വര്‍ക്ക് ചെയ്ത സിനിമയാണെങ്കിലും ഒരു സീന്‍ പോലും ചിത്രത്തിന്‍റെ പൊതുസ്വഭാവത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നില്ല. അതിന് കാരണം ഫാസിലിന്‍റെ മേക്കിംഗ് രീതി ഏവര്‍ക്കും അറിയാമായിരുന്നു എന്നതുകൊണ്ടാണ്.
 
സിബി മലയിലിന്‍റെയും സിദ്ദിക്ക് - ലാലിന്‍റെയും ഗുരുവാണ് ഫാസില്‍. തന്‍റെ മാനസഗുരുവായാണ് ഫാസിലിനെ പ്രിയദര്‍ശന്‍ കാണുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കിടയിലുള്ള ചേര്‍ച്ച മണിച്ചിത്രത്താഴിന് ഗുണമായി. ആരൊക്കെ ഏതൊക്കെ സീനുകളാണ് എടുത്തതെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ചേര്‍ന്നുകിടക്കുന്നതാണ് ആ സിനിമയിലെ ഓരോ രംഗങ്ങളും.
 
രണ്ടാം പകുതിക്ക് ശേഷം മാത്രം വരുന്ന സണ്ണി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ ഏറ്റെടുക്കുമോ എന്ന സംശയം ഫാസിലിനുണ്ടായിരുന്നു. എന്നാല്‍ തിരക്കഥ വായിച്ച മോഹന്‍ലാല്‍ അപ്പോള്‍ തന്നെ തന്‍റെ സമ്മതമറിയിച്ചു. മോഹന്‍ലാല്‍ വന്നതോടെ സണ്ണി എന്ന കഥാപാത്രത്തെ കുറച്ചുകൂടി വലുതാക്കുകയും ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു ഫാസില്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments