Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മോഹന്‍ലാല്‍ ചിത്രം തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, തിക്കിലും തിരക്കിലും തൃശൂരില്‍ ഒരാള്‍ മരിച്ചു!

ആ മോഹന്‍ലാല്‍ ചിത്രം തമിഴിലും തെലുങ്കിലും 150 ദിവസം ഓടി, തിക്കിലും തിരക്കിലും തൃശൂരില്‍ ഒരാള്‍ മരിച്ചു!
, ശനി, 24 നവം‌ബര്‍ 2018 (17:06 IST)
മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വമ്പന്‍ ഇനിഷ്യല്‍ പുള്‍ ഉണ്ടാകുന്നത് ഒരു പുതിയ കാര്യമല്ല. രാജാവിന്‍റെ മകന്‍ മുതല്‍ ഇന്നുവരെ അത് തുടരുന്നു. ആദ്യദിനങ്ങളിലെ തള്ളിക്കയറ്റങ്ങള്‍ ചിലപ്പോള്‍ അപകടങ്ങളും ഉണ്ടാക്കാറുണ്ട്.
 
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത മൂന്നാം മുറ അങ്ങനെ തിയേറ്ററില്‍ അപകടം സൃഷ്ടിച്ച ഒരു ചിത്രമാണ്. 1988 നവംബര്‍ 10നാണ് മൂന്നാം മുറ റിലീസ് ആയത്. 
 
റിലീസിന് മുമ്പ് വലിയ ഹൈപ് ഉണ്ടായ ചിത്രമാണ് മൂന്നാം മുറ. അതുകൊണ്ടുതന്നെ ആദ്യദിവസം വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തായിരുന്നു സംഭവിച്ചത്. തൃശൂര്‍ ജോസ് തിയേറ്ററില്‍ ആദ്യദിനം മൂന്നാം മുറ കാണാന്‍ തള്ളിക്കയറിയ 15 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാള്‍ മരിക്കുകയും ചെയ്തു.
 
മലയാളത്തില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ പണം‌വാരിപ്പടമായി മൂന്നാം മുറ മാറി. എന്നാല്‍ മലയാളത്തില്‍ മാത്രമായിരുന്നില്ല മൂന്നാം മുറ അത്ഭുതമായത്. തമിഴിലും തെലുങ്കിലും ചിത്രം നിറഞ്ഞോടി. തമിഴ്നാട്ടില്‍ 150 ദിവസവും ആന്ധ്രയില്‍ 100 ദിവസവുമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പിന്നീട് തെലുങ്കില്‍ ഈ സിനിമ റീമേക്ക് ചെയ്തു. മഗഡു എന്ന പേരില്‍ ഇറങ്ങിയ ആ സിനിമയില്‍ രാജശേഖര്‍ ആയിരുന്നു നായകന്‍.
 
യാത്രക്കാരനായി ഉന്നത രാഷ്ട്രീയക്കാരന്‍ ഉള്‍പ്പെട്ട ഒരു ബസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസര്‍ യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു മൂന്നാം മുറയുടെ കഥ. അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാപ്പ് പറയേണ്ടതില്ല; നടിമാരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കി മോഹന്‍‌ലാല്‍ രംഗത്ത്