മാപ്പ് പറയേണ്ടതില്ല; നടിമാരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കി മോഹന്‍ലാല്‍ രംഗത്ത്
മാപ്പ് പറയേണ്ടതില്ല; നടിമാരെ തിരിച്ചെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കി മോഹന്‍ലാല്‍ രംഗത്ത്
അമ്മയില്‍ നിന്നും പുറത്തു പോയ നടിമാര്‍ ആവശ്യപ്പെട്ടാല്‍ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് മോഹന്‍ലാല്‍.
നടിമാര്‍ മാപ്പ് പറയണമെന്ന കാര്യം അജണ്ടയില്‍ ഇല്ല. വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ താരങ്ങൾ ഉന്നയിച്ച പ്രശ്നം താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചർച്ച ചെയ്തില്ലെന്നും സംഘടനാ പ്രസിഡന്റായ മോഹന്‍ലാല്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.
അതേസമയം, പ്രളയ ദുരിതാശ്വാസത്തിനായി അബുദാബിയിൽ നടക്കുന്ന സ്‌റ്റേജ് ഷോയില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി കോടതിയെ സമീച്ചു. റിമ കല്ലിങ്കല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
അമ്മയിൽ പരാതി പരിഹാര സെല്ല് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി നല്‍കിയ ഹര്‍ജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും.