Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോഴും മധുരിക്കുന്നു... മധുരം റിലീസായി ഒരു വര്‍ഷം

ഇപ്പോഴും മധുരിക്കുന്നു... മധുരം റിലീസായി ഒരു വര്‍ഷം

കെ ആര്‍ അനൂപ്

, ശനി, 24 ഡിസം‌ബര്‍ 2022 (10:27 IST)
2021 ഡിസംബര്‍ 24 മുതല്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിച്ച മധുരത്തിന് മികച്ച പ്രതികരണങ്ങളാണ് ആദ്യം തന്നെ ലഭിച്ചത്. സിനിമാലോകത്തെ നിരവധിയാളുകള്‍ സിനിമയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. റിലീസായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംവിധായകന്‍ അഹമ്മദ് കബീറും നടി ശ്രുതി രാമചന്ദ്രനും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രമാണ് മധുരം. രാമചന്ദ്രന്‍ ,
അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാളവിക, ബാബു ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചലച്ചിത്രമേളയിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ട് ഒഴിവാക്കിയതിന് പിന്നിൽ രഞ്ജിത്: ആരോപണവുമായി വിനയൻ