Webdunia - Bharat's app for daily news and videos

Install App

'കാപ്പ' റിലീസ് ആയി ഒരു വര്‍ഷം, സ്‌പെഷ്യല്‍ വീഡിയോയുമായി ഷാജി കൈലാസ്

കെ ആര്‍ അനൂപ്
വെള്ളി, 22 ഡിസം‌ബര്‍ 2023 (12:54 IST)
പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കാപ്പ'. 2022 ഡിസംബര്‍ 22ന് പ്രദര്‍ശനത്തിലെത്തിയ സിനിമ ജനുവരി 19 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഈ വേളയില്‍ പ്രത്യേക വീഡിയോയും സംവിധായകന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
 
നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവും കൂടുതല്‍ കണ്ട മലയാള സിനിമയായി കാപ്പ മാറി എന്ന വിവരം അടുത്തിടെയാണ് ഷാജി കൈലാസ് അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Kailas (@shaji_kailas_)

ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ 'ശംഖുമുഖി'യെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ജി.ആര്‍. ഇന്ദുഗോപന്‍ തന്നെയാണ് തയ്യാറാക്കിയത്. നാഷണല്‍ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം 'കടുവ'ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ മലയാള ചിത്രമാണ് 'കാപ്പ'.
 
കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: ഹരി തിരുമല, ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു വൈക്കം, അനില്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: മനു സുധാകരന്‍, പിആര്‍ഒ: ശബരി. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ്: വിപിന്‍ കുമാര്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സ്വര്‍ണവില കൂടുന്നതിനുള്ള പ്രധാന കാരണം എന്താണെന്നറിയാമോ

Shashi Tharoor: തരൂരിനെ കോണ്‍ഗ്രസിനു മടുത്തോ? പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല

'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി, ആത്മവിശ്വാസം ചോര്‍ത്തുന്ന വാക്കുകള്‍'; രവിയെ തള്ളാന്‍ കോണ്‍ഗ്രസ്

പത്തനാപുരത്ത് വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി, പീഡന ശ്രമം; യുവാവ് പിടിയിൽ

അടുത്ത ലേഖനം
Show comments