മലയാളത്തിലെ ആദ്യത്തെ ഒ.ടി.ടി റിലീസ് ചിത്രം സൂഫിയും സുജാതയും പ്രേക്ഷകരിലേക്ക് എത്തി ഇന്നേക്ക് ഒരു വര്‍ഷം പിന്നിടുന്നു.കോവിഡ്-19 പകര്‍ച്ച വ്യാധി കാരണം, ചിത്രം ആമസോണ്‍ പ്രൈമില്‍ 2020 ജൂലൈ 3 ന് റിലീസ് ചെയ്തു. ഈ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ദേവ് മോഹന്‍ തന്റെ ആദ്യസിനിമ ഒരു വര്‍ഷം പിന്നിട്ട സന്തോഷത്തിലാണ്.
'ഇന്നത്തേക്ക് ഒരു വര്‍ഷം തികയുന്നു, സൂഫിയും സുജാതയും നിങ്ങള്‍ സ്‌നേഹത്തോടെ എറ്റെടുത്തിട്ട്.നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി'- ദേവ് മോഹന്‍ കുറിച്ചു.
നരണിപുഴ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറില്‍ ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
പ്രണയത്തിന്‍ ഒപ്പം സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രത്തിന് എം. ജയചന്ദ്രനാണ് സംഗീതം ഒരുക്കിയത്.
പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' ത്തിന്റെ തിരക്കിലാണെന്ന് ദേവ് മോഹന്‍.സമന്താ അക്കിനേനി ആണ് നായിക.'പുള്ളി' എന്ന ത്രില്ലര്‍ ചിത്രത്തിലാണ് ദേവ് മോഹന്‍ ഒടുവില്‍ ആയി അഭിനയിച്ചത്.ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Three years of Sufiyum Sujatayum