ഫാസില്‍ സംവിധാനം ചെയ്‌ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തില്‍ അപ്പൂസിന്‍റെ അമ്മയുടെ വേഷം ചെയ്യാന്‍ ഒരു മികച്ച നടിയെ വേണം. ഫാസിലിന് ശോഭനയെ ആണ് ഓര്‍മ്മ വന്നത്. അതിനുമുമ്പ് ശോഭന ഒരു ഫാസില്‍ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. ആദ്യമായി വിളിക്കുന്നത് അതിഥി വേഷമായതിന്‍റെ ഒരു ബുദ്ധിമുട്ട് ഫാസിലിന് ഉണ്ടായിരുന്നു. എന്നാല്‍ ശോഭനയ്‌ക്ക് അതൊന്നും പ്രശ്‌നമല്ലായിരുന്നു.
അപ്പൂസില്‍ ശോഭനയ്‌ക്ക് മികച്ച ഗാനരംഗങ്ങള്‍ ലഭിച്ചു. ആ സിനിമ വലിയ ഹിറ്റായി. അപ്പൂസിനെ മറക്കാത്ത പ്രേക്ഷകര്‍ ശോഭനയുടെ കഥാപാത്രത്തെയും ഒരിക്കലും മറക്കുന്നില്ല. അവര്‍ പാടി അഭിനയിച്ച ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ... എന്ന ഗാനരംഗവും.
അപ്പൂസിലെ ഗസ്റ്റ് വേഷത്തിന് നന്ദിയെന്നോണം അടുത്ത ചിത്രത്തില്‍ ഫാസില്‍ ശോഭനയ്‌ക്ക് ഒരു ലോട്ടറി തന്നെയാണ് സമ്മാനിച്ചത് - മണിച്ചിത്രത്താഴ് !
മണിച്ചിത്രത്താഴിലെ ഗംഗയായും നാഗവല്ലിയായും തകര്‍ത്തഭിനയിച്ച ശോഭന ആ വര്‍ഷം ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി.