Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രോമാഞ്ചം', മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫര്‍ഹാന്‍ ഫാസില്‍

'രോമാഞ്ചം', മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫര്‍ഹാന്‍ ഫാസില്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 23 മാര്‍ച്ച് 2021 (12:35 IST)
മലയാളത്തിന്റെ നടന വിസ്മയമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിനു കൂടുതല്‍ സിനിമയില്‍ അനുഭവങ്ങളുള്ള സൂപ്പര്‍ താരം സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. അതിനിടെ തന്റെ പ്രിയപ്പെട്ട ലാലേട്ടനെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലാണ് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍. അദ്ദേഹത്തിന്റെ വലിയ ആരാധകന്‍ കൂടിയാണ് ഫര്‍ഹാന്‍. ലാല്‍ ഫര്‍ഹാനെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം ശ്രദ്ധ നേടുകയാണ്.
 
'രോമാഞ്ചം - ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴെല്ലാം'-ഫര്‍ഹാന്‍ കുറിച്ചു.
 
മോഹന്‍ലാലിന്റെ അടുത്തതായി തിയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മെയ് 13-ന് ചിത്രം റിലീസ് ചെയ്യും.മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലാലിന്റെ ആറാട്ട് ഓണത്തിന് റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദര്‍ശന്‍ ഒരു വികാരമാണെന്ന് നടന്‍ അജു വര്‍ഗീസ്, കമന്റുമായി കല്യാണി പ്രിയദര്‍ശനും