Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, ടോമിച്ചന്‍റെ അടുത്ത പടത്തില്‍ സുരേഷ്‌ഗോപി !

Webdunia
ബുധന്‍, 17 ജൂണ്‍ 2020 (17:55 IST)
സുരേഷ് ഗോപിയുടെ 250മത്തെ ചിത്രം നിർമ്മിക്കാനൊരുങ്ങി ടോമിച്ചൻ മുളകുപ്പാടം. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. 
 
“ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ 250മത്തെ ചിത്രത്തിനായി പ്രവർത്തിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. മാത്യൂസ് തോമസ് പ്ലാമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്കും, മറ്റു പ്രേക്ഷകർക്കും ഒരു വലിയ വിരുന്നായിരിക്കും. മുളകുപാടം ഫിലിംസിന്റെ ബാനറിൽ അടുത്ത ചിത്രമായിരിക്കും ഇത്.  വിസ്മയിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ സിനിമയിലുണ്ടാകും.” - ടോമിച്ചൻ മുളകുപ്പാടം ഫേസ്ബുക്കിൽ കുറിച്ചു. മലയാളസിനിമയിൽ നിന്ന് ആദ്യ 100 കോടി ക്ലബ്ബിൽ കയറിയ പുലിമുരുകൻറെ നിർമ്മാതാവ് കൂടിയാണ് ടോമിച്ചൻ മുളകുപ്പാടം.
 
പുലിമുരുകൻ, പോക്കിരിരാജ, രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ഫ്ലാഷ്, കുഞ്ഞളിയൻ എന്നീ സിനിമകൾ ടോമിച്ചൻ മലയാളത്തിൽ നിർമിച്ചിട്ടുണ്ട്. വിശ്വാസം, കാപ്പാൻ, 2.0, സത്യം, ശ്രീമൻ നാരായണ, സുബ്രഹ്മണ്യപുരം എന്നീ സിനിമകളുടെ കേരളത്തിലെ വിതരണവും ടോമിച്ചൻ മുളകുപാടം ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments