Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുലിമുരുകന്‍ വന്നതുകൊണ്ട് ‘ഒപ്പം’ അടങ്ങിയെന്ന് കരുതിയോ? കളക്ഷന്‍ 45 കോടി പിന്നിട്ടു!

ഒപ്പത്തിന്‍റെ കുതിപ്പ് തടയാന്‍ പുലിമുരുകനും കഴിഞ്ഞില്ല!

പുലിമുരുകന്‍ വന്നതുകൊണ്ട് ‘ഒപ്പം’ അടങ്ങിയെന്ന് കരുതിയോ? കളക്ഷന്‍ 45 കോടി പിന്നിട്ടു!
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (15:33 IST)
മലയാള സിനിമയിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തന്‍റെ പേരിലാക്കുകയാണ് പുലിമുരുകന്‍. മോഹന്‍ലാല്‍ - വൈശാഖ് ടീമിന്‍റെ ഈ ആക്ഷന്‍ ത്രില്ലര്‍ ബോക്സോഫീസില്‍ ഒരു യഥാര്‍ത്ഥ വേട്ടക്കാരന്‍റെ ശൌര്യം പ്രകടിപ്പിച്ചാണ് മുന്നേറുന്നത്.
 
അതേസമയം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ഓണച്ചിത്രമായ ‘ഒപ്പം’ പടയോട്ടം തുടരുകയാണ്. പുലിമുരുകന്‍ വന്നതും കൊടുങ്കാറ്റായതുമൊന്നും ഒപ്പത്തിന്‍റെ കളക്ഷനെ ബാധിച്ചിട്ടില്ല. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 45 കോടി കടന്നു.
 
ഉടന്‍ തന്നെ ഒപ്പം 50 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് വിവരം. ദൃശ്യം, പ്രേമം, എന്ന് നിന്‍റെ മൊയ്തീന്‍, 2 കണ്‍‌ട്രീസ് എന്നിവയാണ് 50 കോടി ക്ലബില്‍ മുമ്പ് ഇടം നേടിയിട്ടുള്ള മലയാള ചിത്രങ്ങള്‍.
 
ഇന്ത്യക്ക് പുറത്ത് ഒപ്പം അവിസ്മരണീയ പ്രകടനമാണ് നടത്തുന്നത്. യുഎഇയില്‍ നിന്ന് മൂന്നുദിവസം കൊണ്ട് നാലരക്കോടിയാണ് അവിടെ കളക്ഷന്‍ നേടിയത്. കാനഡയിലെയും യൂറോപ്യന്‍ മാര്‍ക്കറ്റിലെയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. യു എസിലും യു കെയിലും ഒപ്പം തരംഗം തന്നെ നിലനില്‍ക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോപ്പിൽ ജോപ്പൻ കുതിക്കുന്നു!