Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയമഴയിൽ നനഞ്ഞിറങ്ങാം, പെയ്തിറങ്ങുന്ന മനോഹരഗാനം!

പ്രണയം
, ചൊവ്വ, 29 ജനുവരി 2019 (15:40 IST)
പരസ്പരം അലിഞ്ഞ് ചേരാൻ കൊതിക്കുന്നവർക്കിടയിലേക്ക് സ്വയം പെയ്തിറങ്ങുന്നവളാണ് മഴ. മഴയും പ്രണയവും, അതൊരു ഒന്നൊന്നര കോമ്പിനേഷനാണ്. പെയ്തിറങ്ങുന്ന മഴയിൽ പ്രണയിനിയെ കാണുന്നവരുണ്ട്. മഴയേയും പ്രണയത്തേയും ഒരിക്കലെങ്കിലും അടുത്തറിയാത്തവരുണ്ടാകില്ല. 
 
മഴയെ സ്നേഹിക്കുന്നവർക്കിടയിലേക്ക് പെയ്തിറങ്ങുകയാണ് ‘അവൾ മഴപോലെ’ എന്ന ആൽബം. മഴ മനസ്സുകളിൽ തീർക്കുന്ന അതേ കുളിര് ഈ ആൽബത്തിനും നൽകാൻ കഴിയുന്നു. കാതുകളിൽ ഇമ്പമുണർത്തുന്ന സംഗീതം, കണ്ണിന് കുളിർമയേകുന്ന ദൃശ്യചാരുത അങ്ങനെ നീളുന്നു നിതീഷ് ഒറ്റപ്പാലത്തിന്റെ ‘അവൾ മഴപോലെ’ എന്ന ആൽബത്തിന്റെ പ്രത്യേകതകൾ. 
 
ആദ്യം മുതൽ അവസാനം വരെയും മഴയിലൂടെയാണ് പാട്ട്  മുന്നോട്ട് പോകുന്നത്. നായികയേയും നായകനേയും രണ്ടാം സ്ഥാനത്താക്കി മഴ പെയ്തിറങ്ങുകയാണ്. മനോഹരമായ ദൃശ്യങ്ങളെ അതിമനോഹരമാക്കുന്ന വരികൾ. അമൽ‌ ആന്റണിയും ദിനി സുനിലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
 
വരികളെഴുതിയ നിതീഷ് ഒറ്റപ്പാലം തന്നെയാണ് ആൽബത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത്. ആൽബത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷിഹാബ് ഒങ്ങല്ലൂർ ആണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിന്നെ ഒന്നും നോക്കിയില്ല അയാളുടെ കരണം നോക്കിയൊന്ന് പൊട്ടിച്ചു: സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് ഭാഗ്യലക്ഷ്‌മി