Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ബക്രീദ് ? പേരിന്റെ അര്‍ത്ഥമെന്ത് ?

എന്താണ് ബക്രീദ് ? പേരിന്റെ അര്‍ത്ഥമെന്ത് ?
, ചൊവ്വ, 20 ജൂലൈ 2021 (10:26 IST)
ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് എന്ന വിശേഷണം രൂപംകൊണ്ടത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ മകന്‍ ഇസ്മായില്‍ ദൈവ കല്പന മാനിച്ച് ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലി പെരുന്നാള്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിന്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ക്കിടകത്തില്‍ എന്തുകൊണ്ട് രാമായണം!