Webdunia - Bharat's app for daily news and videos

Install App

ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു, പ്രതിയെ പൊലീസ് ലോക്കപ്പിലിട്ട് തല്ലിക്കൊന്നു!

പീഡനക്കേസിലെ പ്രതിയെ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (14:43 IST)
ആറു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ടു പേരെ പൊലീസ് ലോക്കപ്പിലിച്ച് മര്‍ദ്ദിച്ചു കൊന്നു. സംഭവത്തില്‍ ഒരു ഐജി ഉള്‍പ്പെടെ എട്ട് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലാണ് സംഭവം.
 
ജൂലൈ നാലിനായിരുന്നു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനു ഇരയായത്. കേസില്‍ ആറു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്ത പെതികളില്‍ നേപ്പാളി സ്വദേശി സൂരജ് സിംഗിനെയാണ് പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജൂലൈ 18 നാണ് കോട്ട്ഖൈ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ സൂരജ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
ഷിംലയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേസിലെ പ്രതിയായ സൂരജിനെയും കൂട്ടു പ്രതിയായ രാജേന്ദര്‍ സിംഗിനെയും പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സൂരജിനെ ക്രൂരമായി മര്‍ദ്ദിച്ചത് രാജേന്ദര്‍ സിംഗാണെന്നാണ് പോലീസ് ആരോപിച്ചത്. കുട്ടി മരിച്ചതിന് പിന്നാലെ കസ്റ്റഡി മരണം കൂടി വന്‍ വിവാദം വിളിച്ചു വരുത്തിയതോടെ സെയ്ദിയെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments