ഇന്ത്യൻ പൗരത്വമുള്ള എനിക്ക് രാജ്യത്തെവിടെ വേണമെങ്കിലും സ്വത്ത് സമ്പാദിക്കാം: വിശദീകരണവുമായി അമല പോൾ
						
		
						
				
ബെൻസ് കാർ വിവാദത്തിൽ ന്യായീകരണവുമായി അമല പോൾ
			
		          
	  
	
		
										
								
																	വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ച സംഭവത്തിൽ ന്യായീകരണവുമായി അമല പോൾ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അമല സംഭവത്തെ ന്യായീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അമലാ പോളിന്റെ വിശദീകരണം.  
 
 			
 
 			
			                     
							
							
			        							
								
																	
	 
	അധികൃതർ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് തനിക്കെതിരെ പ്രചരണങ്ങൾ നടക്കുന്നതെന്നും താരം വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമർശകരുടെ അനുവാദം വേണോയെന്നും അമല ചോദിക്കുന്നു.
	 
	നേരത്തേ സംഭവത്തിൽ ചുട്ട മറുപടിയുമായി അമല രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വള്ളത്തിലുള്ള യാത്രയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അതിനാല്‍ വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നും തന്റെ ഫേസ്ബുക്കിലൂടെ തന്നെ അമല ചോദിച്ചിരുന്നു.