മാനഭംഗം എതിര്‍ത്ത യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു - സംഭവം യുപിയില്‍
മാനഭംഗം എതിര്‍ത്ത യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു - സംഭവം യുപിയില്‍
Publish Date: Thu, 02 Nov 2017 (19:39 IST)
Updated Date: Thu, 02 Nov 2017 (19:41 IST)
മാനഭംഗം തടയാന്‍ ശ്രമിച്ച യുവതിയെ ഭർതൃസഹോദരന്‍ ജീവനോടെ തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ബദുവനിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇരുപത്തിയേഴുകാരിയായ ലാഹരി സ്വദേശിനിയായ നീലം എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് മരിച്ച നീലം വീട്ടില്‍ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ബുധനാഴ്‌ച രാത്രി വീട്ടിലെത്തിയ ഭർതൃസഹോദരനായ ജിതേന്ദ്ര യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മാനഭഗപ്പെടുത്താന്‍ ശ്രമിക്കുകകയായിരുന്നു.
എതിര്‍പ്പ് തുടര്‍ന്നതോടെ യുവതിയുടെ ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം ജിതേന്ദ്ര തീ കൊളുത്തി. നീലത്തിന്റെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും ദേഹമാസകലം പൊള്ളലേറ്റിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇവര്‍ മരിച്ചു.
നീലത്തിന്റെ പിതാവിന്റെ പാരതിയില്‍ ജിതേന്ദ്രയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
jibin
Publish Date: Thu, 02 Nov 2017 (19:39 IST)
Updated Date: Thu, 02 Nov 2017 (19:41 IST)