Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുണാനിധിയും ആശംസിച്ചു - ജയലളിത വേഗം സുഖം പ്രാപിക്കട്ടെ!

ജയലളിത വേഗം സുഖം പ്രാപിക്കട്ടെയെന്ന് കരുണാനിധി

കരുണാനിധിയും ആശംസിച്ചു - ജയലളിത വേഗം സുഖം പ്രാപിക്കട്ടെ!
, വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (21:12 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത പനിയും നിര്‍ജ്ജലീകരണവുമാണ് ജയലളിതയ്ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ ജയലളിതയുടെ ആരാധകരും എ ഐ ഡി എം കെ പ്രവര്‍ത്തകരും ‘അമ്മ’യുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥനയിലാണ്. 
 
ജയലളിതയുടേ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കുകയും വേഗം സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു.
 
ജയലളിതയ്ക്ക് വേഗം സൌഖ്യമാകട്ടെ എന്നാശംസിച്ചവരില്‍ മുന്‍ മുഖ്യമന്ത്രിയും ജയലളിതയുടെ ശത്രുവുമായ കരുണാനിധിയും ഉള്‍പ്പെടുന്നു എന്നതാണ് കൌതുകകരമായ കാര്യം. കരുണാനിധിയുടെ ആശംസയോട് വളരെ പ്രസന്നമായ പ്രതികരണമാണ് ജയലളിത ക്യാമ്പും നല്‍കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപി ബിഡിജെഎസ് ബന്ധം തകരുന്നു; വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി