കിനാലൂരില്‍ ചികിത്സാമാലിന്യ പ്ലാന്‍റ് വരുന്നു, 5 ജില്ലകളില്‍ നിന്നുള്ള മാലിന്യം ഇവിടെ സംസ്കരിക്കും; ജനം ഭീതിയില്‍

വ്യാഴം, 26 ഒക്‌ടോബര്‍ 2017 (18:32 IST)
കോഴിക്കോട് കിനാലൂരില്‍ ചികിത്സാ മാലിന്യ സംസ്കരണ പ്ലാന്‍റ് വരാന്‍ സാധ്യത. മലബാര്‍ എന്‍‌വയോ വിഷന്‍ എന്ന പ്രൈവറ്റ് കമ്പനി നിര്‍മ്മിക്കുന്ന ചികിത്സാ മാലിന്യ പ്ലാന്‍റ് കിനാലൂരില്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ഇതോടെ കിനാലൂരിലെ ജനങ്ങള്‍ ഭീതിയിലായി.
 
ബയോമെഡിക്കല്‍ മാലിന്യ പ്ലാന്‍റിനെതിരെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് ഇപ്പോല്‍ കിനാലൂര്‍ വാസികള്‍. സി പി എം പ്രാദേശിക ഘടകവും പ്രദേശവാസികളുടെ സമരത്തിന് അനുകൂലമാണ്.
 
2015ല്‍ ഈ പ്ലാന്‍റിനുള്ള ആദ്യ പ്രൊപ്പോസല്‍ വന്നപ്പോള്‍ തന്നെ സി പി എം ഭരിക്കുന്ന പഞ്ചായത്ത് ഇതിനെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നിരുന്നു. ആ പ്രൊപ്പോസല്‍ അതോടെ ഫലം കാണാതെ പോയെങ്കിലും ഇപ്പോള്‍ വീണ്ടും അതേ പ്രൊപ്പോസലുമായി സര്‍ക്കാര്‍ വന്നിരിക്കുകയാണ്.
 
ഇവിടെ ചികിത്സാമാലിന്യ പ്ലാന്‍റ് വരുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാ‍ണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. പ്ലാന്‍റില്‍ നിന്നുള്ള പുക എങ്ങനെ ദോഷകരമല്ലാത്ത രീതിയില്‍ പുറത്തുവിടുമെന്നും പ്രതിഷേധമുയര്‍ത്തുന്നവര്‍ ചോദിക്കുന്നു.
 
കിനാലൂരിലെ രണ്ടര ഏക്കര്‍ വരുന്ന വ്യവസായ നിലത്തില്‍ മാലിന്യസംസ്കരണ പ്ലാന്‍റ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നത്. മലബാര്‍ ഏരിയയിലെ അഞ്ചുജില്ലകളില്‍ നിന്നുള്ള (കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്) ബയോമെഡിക്കല്‍ മാലിന്യമാണ് കിനാലൂരില്‍ സംസ്കരിക്കാന്‍ പദ്ധതിയിടുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാറിടം മുറിച്ച് രഹസ്യഭാഗത്ത് നിക്ഷേപിച്ചു, വയറ് കീറി മലം നിറച്ചു; നടിയുടെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുന്നു