Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുതിച്ചു പാഞ്ഞ് ബ്രസ്സയും ക്രിസ്റ്റയും; പിന്നിലാകുന്നത് വമ്പന്മാര്‍ - വാഹന വിപണിയില്‍ പുതിയ രാജാക്കന്മാര്‍

മാരുതി സുസുക്കിയുടെ പുതിയ കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രസ്സയും ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും വിപണയില്‍ കുതിപ്പ് തുടരുന്നു.

കുതിച്ചു പാഞ്ഞ് ബ്രസ്സയും ക്രിസ്റ്റയും; പിന്നിലാകുന്നത് വമ്പന്മാര്‍ - വാഹന വിപണിയില്‍ പുതിയ രാജാക്കന്മാര്‍
ന്യൂഡല്‍ഹി , ചൊവ്വ, 28 ജൂണ്‍ 2016 (15:10 IST)
മാരുതി സുസുക്കിയുടെ പുതിയ കോംപാക്റ്റ് എസ് യു വി വിറ്റാര ബ്രസ്സയും ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയും വിപണയില്‍ കുതിപ്പ് തുടരുന്നു. പാസഞ്ചര്‍ വെഹിക്കിള്‍ മോഡലുകളുടെ വില്‍പ്പനയില്‍ ആദ്യപത്തിലാണ് രണ്ടു വാഹനങ്ങളുടേയും സ്ഥാനം. 
 
മാരുതി സുസുക്കിയുടെ ആറു മോഡലുകളാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വാഹനങ്ങളുടെ ശ്രേണിയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ടൊയോട്ട കിര്‍ലോസ്കാര്‍ മോട്ടോറിന്റെ വിവിധോദ്ദേശ്യ വിഭാഗത്തിലുളള ഇന്നോവ ക്രിസ്റ്റയും ഈ പട്ടികയിലുണ്ട്.
 
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (എസ്‌ ഐ എ എം) പ്രസിദ്ധീകരിച്ച കണക്കുകളില്‍ കഴിഞ്ഞ മാസം 7,193 യൂണിറ്റുകള്‍ വിറ്റഴിച്ച വിറ്റാര ബ്രസ്സ പത്താം സ്ഥാനത്താണുള്ളത്. 
 
മാരുതി ആള്‍ട്ടോയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്‍. കഴിഞ്ഞ മാസം19,874 യൂണിറ്റ് ആള്‍ട്ടോകളാണ് വില്‍പ്പന നടത്തിയത്. 14,413 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ ഡിസയര്‍ രണ്ടാം സ്ഥാനത്തും 13,231 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ വാഗണ്‍ ആര്‍ മൂന്നാമതും 12,355 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ സ്വിഫ്റ്റ് നാലാം സ്ഥാനത്തുമാണ്. 
 
കഴിഞ്ഞ വര്‍ഷം ഇതേ മാസം മാരുതിയുടെ നാലു വാഹനങ്ങള്‍ മാത്രമായിരുന്നു ആദ്യ പത്തില്‍ സ്ഥാനം പിടിച്ചിരുന്നത്. ആ വര്‍ഷവും ആള്‍ട്ടോ തന്നെയായിരുന്നു ഒന്നാമത്. സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, വാഗണ്‍ ആര്‍ എന്നിവയായിരുന്നു കഴിഞ്ഞ് വര്‍ഷത്തെ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലിലുണ്ടായിരുന്നത്.
 
മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ കഴിഞ്ഞ മാസം 10,008 യൂണിറ്റുകള്‍ വില്‍പ്പന നടത്തി ഈ പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ 7,379 യൂണിറ്റുകള്‍ വില്പന നടത്തിയ മാരുതി സെലേരിയോക്ക് എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
 
12,055 യൂണിറ്റുകള്‍ വില്പന നടത്തിയ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 പട്ടികയില്‍ അഞ്ചാം സ്ഥാനത്തും 10472 യൂണിറ്റുകള്‍ വില്പന നടത്തിയ ഹ്യൂണ്ടായിയുടെ തന്നെ എലൈറ്റ് ഐ20 ആറാം സ്ഥാനവും നേടി. 7,259 യൂണിറ്റ് വില്പന നടത്തിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഒന്‍പതാം സ്ഥാനം നിലനിര്‍ത്തി.
 
കഴിഞ്ഞവര്‍ഷം മെയ് മാസം പ്രസിദ്ധീകരിച്ച പട്ടികയില്‍ ആദ്യപത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച മഹീന്ദ്ര  ബൊലേറോ, ഹോണ്ടാ സിറ്റി, ഹ്യുണ്ടായ് ഇയോണ് എന്നിവ ഈ വര്‍ഷത്തെ പട്ടികയില്‍ ഇടം നേടിയില്ല. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന യൂട്ടിലിറ്റി വെഹിക്കിളുകളുടെ കാര്യത്തില്‍ ബൊലേറോയും ഇന്നോവയും മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്.
 
ഈ മെയ് മാസത്തെ പട്ടികയില്‍ എസ് യു വി ശ്രേണിയില്‍ ഇന്നോവ ക്രിസ്റ്റ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ മാരുതി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്രയുടെ കെ യു വി 100, മഹീന്ദ്ര ബൊലേറോ എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടം നേടി.
 
അതേസമയം മാരുതി എര്‍ട്ടിഗ, മഹീന്ദ്ര സ്കോര്‍പിയോ, ഫോര്‍ഡ് എക്കോസ്പോര്‍ട്ട് തുടങ്ങിയ ആഡംബര എസ് യു വികള്‍ക്ക് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഈ പട്ടികയില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ലയെന്നത് മറ്റൊരു പ്രത്യേകതയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹേഷിന്റെ പ്രതികാരം പോലെയല്ല കുമാറിന്റെ പ്രതികാരം; ദാവൂദിന്റെ അനുയായിയെ കൊന്നു കൊലവിളിച്ച മലയാളി അധോലോകത്തെ ഞെട്ടിച്ചു - സിനിമാക്കഥ പോലെ കുമാര്‍ കൃഷ്‌ണപിള്ളയുടെ ജീവിതം