Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൗസല്യയെ ഓർമയില്ലേ? ശങ്കറിന്റെ ഭാര്യ!

അച്ഛനും അമ്മയും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി, 20 വയസ്സിൽ വിധവയായി; ജാതിവ്യവസ്ഥയ്ക്കെതിരെ പോരാട്ടം നടത്തി കൗസല്യ ജീവിക്കുന്നു

കൗസല്യയെ ഓർമയില്ലേ? ശങ്കറിന്റെ ഭാര്യ!
, തിങ്കള്‍, 6 നവം‌ബര്‍ 2017 (09:48 IST)
തമിഴ്നാട്ടിൽ ദുരഭിമാന കൊലകൾ കൂടി വരികയാണ്. സ്വന്തം അച്ഛനമ്മമാരുടെ ദുരഭിമാനത്തിൽ ഇരയായവരിൽ ഒരാളാണ് കൗസല്യ ശങ്കർ. ഇന്ത്യയെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരയാണ് കൗസല്യ. തന്റെ ജീവിതം നശിപ്പിച്ച ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയാണ് കൗസല്യ. ളിത്ശോഷണ്‍ മുക്തിമഞ്ചിന്റെ ദേശീയ സമ്മേളനത്തിന്റെ ആദരം ഏറ്റുവാങ്ങാനെത്തിയ കൗസല്യക്ക് കൈയ്യടിയുടെ ഘോഷയാത്ര ആയിരുന്നു.
 
2016 മാർച്ച് 30നാണ് ശങ്കർ കൊല ചെയ്യപ്പെടുന്നത്. എതിർപ്പുകളെ അവഗണിച്ച് അവൾ പ്രണയിച്ച യുവാവിനെ തന്നെ വിവാഹം ചെയ്തു. തേവര്‍ സമുദായത്തില്‍പെട്ട കൌസല്യ ദളിത് വിഭാഗത്തില്‍പെട്ട ശങ്കറിനെ വിവാഹം കഴിച്ചത് മേല്‍ജാതിക്കാര്‍ക്ക് പ്രശ്നമായി. വീട്ടുകാര്‍ കൌസല്യയെ കടത്തിക്കൊണ്ടുപോയി. 
 
webdunia
ശങ്കർ കോടതിയെ സമീപിച്ചതോടെ കൗസല്യയെ വീട്ടുകാർ തിരിച്ചയച്ചു. കോളേജ് വാര്‍ഷികത്തിനുവേണ്ടി പുതിയ വസ്ത്രംവാങ്ങാന്‍ ഉദുമല്‍പേട്ടയിലേക്ക് പോകുംവഴി ശങ്കറിനെയും കൌസല്യയെയും ഗുണ്ടകള്‍ വെട്ടിവീഴ്ത്തി. ശങ്കര്‍ തല്‍ക്ഷണം മരിച്ചു. സംഭവത്തിൽ 16 പേർ ഇപ്പോഴും ശിക്ഷയനുഭവിക്കുകയാണ്.
 
ദുരഭിമാനകൊല ഇനി ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ലെന്ന് കൗസല്യ പറയുന്നു. ലോകംമുഴുവന്‍ ഒരു ജാതി എന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കൌസല്യ വ്യക്തമാക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹം കഴിക്കാമെന്ന് കാമുകൻ, പ്രണയിച്ചാൽ മതിയെന്ന് യുവതി; വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ