'നമ്മൾ കുരങ്ങന്മാരുടെ മക്കളല്ല, അത് കള്ളം’ - പുതിയ കണ്ടെത്തലുമായി ബിജെപി എം പി

ഞായര്‍, 21 ജൂലൈ 2019 (10:32 IST)
ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന വാദവുമായി ബിജെപി എംപി സത്യപാല്‍സിങ്. മനുഷ്യൻ കുരങ്ങന്മാരുടെ മക്കളല്ലെന്ന കണ്ടെത്തകാണ് സത്യപാൽ നടത്തിയിരിക്കുന്നത്. മനുഷ്യര്‍ ഋഷിമാരുടെ മക്കളാണെന്ന് മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ സത്യപാല്‍സിങ് പറഞ്ഞു. 
 
കുരങ്ങന്മാരുടെ മക്കളാണെന്ന് വിശ്വസിക്കുന്നവരെ അവഹേളിക്കാന്‍ ഒരുക്കമല്ലെന്നും സത്യപാല്‍സിങ് പറഞ്ഞു.
മുമ്പും സത്യപാല്‍ ഇതേ പ്രസ്താവന നടത്തിയിരുന്നു. ഡിഎംകെ എംപി കനിമൊഴി, തൃണമൂല്‍ അംഗം സൗഗത റോയ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ത്തന്നെ സത്യപാല്‍സിങ്ങിനെ തിരുത്തി. 
 
ദൗര്‍ഭാഗ്യവശാല്‍ തന്റെ പിന്മുറക്കാര്‍ ഋഷിമാരല്ലെന്ന് കനിമൊഴി പറഞ്ഞു. അവര്‍ ഹോമോസാപിയനുകളായിരുന്നു. ശൂദ്രരായിരുന്നു. അവര്‍ ദൈവത്തില്‍നിന്ന് ജനിച്ചവരല്ല. ദൈവത്തിന്റെ ഭാഗവുമല്ല- കനിമൊഴി പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വടക്കൻ കേരളത്തിൽ കനത്ത മഴ; ബുധനാഴ്ച വരെ തുടരും, അതീവജാഗ്രതയിൽ സംസ്ഥാനം