Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി കോണ്ടം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാറിന്റെ പുതിയ പദ്ധതിക്ക് തീരുമാനം ; നവദമ്പതികള്‍ക്ക് വിവാഹസമ്മാനമായി കോണ്ടം നല്‍കും

നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി കോണ്ടം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം
, വ്യാഴം, 6 ജൂലൈ 2017 (15:50 IST)
ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി കോണ്ടം വിതരണം ചെയ്യാന്‍ യുപി സര്‍ക്കാര്‍ ഒരുങ്ങുന്നു.  അതത് പ്രദേശത്തെ ആശാവര്‍ക്കര്‍ വഴിയാണ്  ഈ സമ്മാനം ദമ്പതികള്‍ക്ക് എത്തിക്കുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. 
 
ഇത് മാത്രമല്ല കുടുബാസൂത്രണ സന്ദേശമടങ്ങിയ ഒരു കിറ്റും ദമ്പതികള്‍ക്ക് നല്‍കും.സമ്മാനമായി നല്‍കുന്ന ഈ കിറ്റില്‍ ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള ഒരു കുറിപ്പും, ഗര്‍ഭനിരോധന ഗുളികകളും, എമര്‍ജന്‍സി കോണ്ടര്‍സെപ്റ്റീവ് പില്‍‌സും ഉണ്ടാകും. 
 
കുടാതെ നഖം വെട്ടി, ചീപ്പ്, കണ്ണാടി തുടങ്ങിയവയും വിതരണം ചെയ്യും. ജനസംഖ്യ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഈ പദ്ധതിയില്‍ കുടുംബാസൂത്രണത്തിന്റെ പ്രാധ്യാന്യം രണ്ടാമത്തെ പ്രസവവും ആദ്യ പ്രസവവും തമ്മില്‍ എത്രമാസത്തെ വ്യത്യാസമുണ്ടാകണം തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ നല്‍കുന്ന ആരോഗ്യക്കുറിപ്പിലുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പള്‍സറും മേസ്തിരി സുനിലും; ഒടുവില്‍ സാമിക്കണ്ണും കേസിലേക്ക് - തലപുകച്ച് പൊലീസ്