പൊലീസ് സ്റ്റേഷനിൽ ദമ്പതികള്‍ ക്രൂര മര്‍ദനത്തിനിരയായി- വീഡിയോ പുറത്ത്
മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ് സ്റ്റേഷനിൽ ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം.
മഹാരാഷ്ട്രയിലെ കാന്തിവാലി പൊലീസ് സ്റ്റേഷനിൽ ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ വാർത്ത ഏജൻസിയായ എൻ ഐ എ സ്ഥിരീകരിച്ചു. പൊലീസ് സ്റ്റേഷന്റെ ഉള്ളിലൂടെ ഒരാളെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.
ബാറ്റണുകളുപയോഗിച്ച് പൊലീസ് ദമ്പതികളെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇയാളോട് മറാത്തിയിലാണ് പൊലീസ് സംസാരിക്കുന്നത്. ഈ വീഡിയോയുടെ ആദ്യ നിമിഷങ്ങളിൽ ഒരു സ്ത്രീയേയും കാണിക്കുന്നുണ്ടെങ്കിലും പിന്നെ കാണുന്നില്ല. എന്തിനാണ് ഇവരെ മർദിക്കുന്നതെന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഇതിനകം തന്നെ നിരവധിപ്പേരാണ് കണ്ടത്. ഇതോടെ മഹാരാഷ്ട്ര പൊലീസിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.