Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനെന്ന് കോടതി; ‘ആള്‍ദൈവത്തെ’ അംബാല ജയിലിലേക്ക് മാറ്റി, ശിക്ഷ തിങ്കളാഴ്ച അറിയാം

ഗുര്‍മീത് കുറ്റക്കാരനെന്ന് കോടതി

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (15:23 IST)
ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസില്‍ ‘ആള്‍ദൈവം’ കുറ്റക്കാരനെന്ന് പ്രത്യേക സി‌ബി‌ഐ കോടതി. ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. ചണ്ഡീഗഡിനു സമീപമുള്ള പഞ്ച്‌കുല പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 
 
ഗുര്‍മീതിന് എതിരായി നിന്നിരുന്ന കേസില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് വ്യക്തമായതോടെ ഗുര്‍മീതിനെ അംബാല ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. നൂറിലധികം കാറുകളുടെ അകമ്പടിയോടെയായിരുന്നു ഗുര്‍മീത് വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 
 
റാം റഹീം അനുകൂലികളായ സ്ത്രീകളടക്കം വരുന്ന അനുയായികള്‍ തെരുവില്‍ ആയുധവുമായി അണിനിരന്നിരിക്കുകയാണ്. പ്രദേശത്ത് ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ 15,000 അര്‍ധ സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മുന്‍‌കരുതലായി സംസ്ഥാനങ്ങളിലേക്കുള്ള 29 ട്രെയിനുകള്‍ റദ്ദാക്കി. പതിനായിരക്കണക്കിനു വരുന്ന അനുയായികളെ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
 
ഹരിയാന സിര്‍സിയിലെ ദേര ആശ്രമത്തിലെ വനിതാ അനുയായിയെ ബലാത്സംഗം ചെയ്തുവെന്ന  കേസിലാണ് റാം റഹീമിനെതിരെ കോടതി വിധി വന്നത്. പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിക്കുക. ചണ്ഡിഗഢിലെ ആശ്രമ തലസ്ഥാനത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments