Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീഫ് കടത്തിയെന്നാരോപിച്ച് അഞ്ച് പേരെ ഗോ സംരക്ഷകര്‍ തല്ലിച്ചതച്ചു; അക്രമം നടക്കുമ്പോള്‍ പൊലീസ് നോക്കിനിന്നു

ഫരീദാബാദ് (ഹരിയാന) , ശനി, 14 ഒക്‌ടോബര്‍ 2017 (15:36 IST)
ബീഫ് കടത്താരോപിച്ച് അഞ്ചുപേരെ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് നോക്കി നില്‍ക്കെയാണ് ഭാരത് മാതാ കീ ജെയ്, ജയ് ഹനുമാന്‍ എന്നു വിളികൊണ്ടെത്തിയ ഗോ സംരക്ഷകര്‍ നാലംഗ സംഘത്തിനെതിരെ അക്രമം അഴിച്ചു വിട്ടത്.

ഓട്ടോയില്‍ ബീഫ് കടത്തുന്നുണ്ടെന്നാരോപിച്ചായിരുന്നു ഗോ സംരക്ഷകര്‍ കൂട്ടമായി എത്തിയത്. ഓട്ടോ തടഞ്ഞു നിര്‍ത്തിയ അക്രമികള്‍ യാത്രക്കാരായ നാലുപേരെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഈ സമയം സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെങ്കിലൂം വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.

ഭാരത് മാതാ കീ ജെയ്, ജയ് ഹനുമാന്‍ എന്ന് വിളിക്കാന്‍ പറഞ്ഞായിരുന്നു ഓട്ടോ ഡ്രൈവറെ ഗോ സംരക്ഷകര്‍ ആക്രമിച്ചത്. അക്രമികള്‍ പോയശേഷം അടുത്തെത്തിയ പൊലീസ് ഓട്ടോയില്‍ ബീഫുണ്ടോ എന്ന് പരിശോധിക്കുകയും ബീഫ് കടത്തിയെന്നാരോപിക്കപ്പട്ടവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐശ്വര്യ റായിയെ ലക്ഷ്യം വെച്ച് ഹാര്‍വി; പദ്ധതി അട്ടിമറിച്ചത് മാനേജര്‍ !