യുധിഷ്ഠിരന്‍മാര്‍ ഈ നൂറ്റാണ്ടിലും! ഐ പി എല്‍ വാതുവെപ്പിനായി യുവാവ് ഭാര്യയെ പണയം വെച്ചു
ഐപിഎൽ വാതുവയ്പിനു പണം ഇല്ലാത്തതിനാൽ ഭർത്താവ് ഭാര്യയെ പണയംവച്ചു
ഐപിഎൽ വാതുവയ്പിനു പണം ഇല്ലാത്തതിനാൽ ഭർത്താവ് ഭാര്യയെ പണയംവച്ചു. ഉത്തർപ്രദേശിലെ കാൻപുർ സ്വദേശിയായ രവീന്ദർ സിങ്ങാണ് കയ്യിലെ പണം മുഴുവൻ തീർന്നതിനെത്തുടർന്ന് ഭാര്യയെ പണയംവച്ചത്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
പന്തയം വെച്ച് ഷെയര്‍ മാര്‍ക്കറ്റിലെ പണം പൂര്‍ണമായും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാല്‍ ഭാര്യയെ പണയം വെച്ചത്. പന്തയം വിജയിച്ചവര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ യുവതി പൊലീസില്‍ പരാതി നല്‍കി. ഇങ്ങനെയാണ് സംഭവം പുറമ്ലോകമറിയുന്നത്. ഭര്‍ത്താവ് തന്നെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും ഒരിക്കല്‍ വീട്ടില്‍ നിന്നും ഏഴ് ലക്ഷം രൂപ കൊണ്ടുവരാന്‍ ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പൊലീസിനോട് പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ ഗോവിന്ദ നഗറിലാണ് താമസിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് ആദ്യദിനം മുതല്‍ ഇയാള്‍ ആഭരണങ്ങള്‍ ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി യുവതി വ്യക്തമാക്കി. നഗരത്തില്‍ ഒരു സ്റ്റേഷനറിക്കട നടത്തുകയാണ് ഇയാള്‍. വളരെ വൈകിയാണ് ഇയാളുടെ അമിതമായ മദ്യപാനവും ചൂതാട്ടവും യുവതിക്ക് ബോധ്യപ്പെട്ടത്.