Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത്‌ 500രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി; മോദി രാജ്യത്തെ അഭിസംബോധന ചെയ്തു

രാജ്യത്ത്‌ 500രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി

രാജ്യത്ത്‌ 500രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി; മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
ന്യൂഡല്‍ഹി , ചൊവ്വ, 8 നവം‌ബര്‍ 2016 (20:42 IST)
രാജ്യത്ത് 500 രൂപ, 1000 രൂപകള്‍ അസാധുവാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചതാണ് ഇക്കാര്യം.
 
കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്‍റെ ഭാഗമായാണ് സുപ്രധാനമായ ഈ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. രാഷ്ട്രപതിയുമായും ഭീകരര്‍ രാജ്യത്ത് കള്ളപ്പണമൊഴുക്കുകയാണെന്നും അതിനൊപ്പമാണ് ഭീകരത വളരുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
 
രാഷ്ട്രപതിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സേനാ മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിമുതലാണ് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്. ഡിസംബര്‍ 30 വരെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
 
എന്നാല്‍ വളരെ സുപ്രധാനമായ ഈ നടപടി ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുമെന്നുറപ്പാണ്. നോട്ടുകള്‍ മാറ്റിയെടുക്കാനായി ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും വലിയ തിരക്ക് അനുഭവപ്പെടും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ കാര്യത്തില്‍ എനിക്ക് കഴിയാവുന്നതെല്ലാം ചെയ്തു, ഇതിനും മുകളില്‍ വേണമെങ്കില്‍ ലണ്ടനിലേക്ക് വരട്ടെ: ഡോ.റിച്ചാര്‍ഡ്