Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം: തുക സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കുമെന്ന് ബി ജെ പി നേതാവ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്നും ഒരു ലക്ഷ രൂപ നല്‍കാമെന്ന വാഗ്ദാനവുമായി മധ്യപ്രദേശിലെ ബി ജെ പി നേതാവ് ബിജേന്ദ്ര സിംഗ് സിസോദിയ.

ഭോപ്പാല്
ഭോപ്പാല് , വെള്ളി, 24 ജൂണ്‍ 2016 (12:02 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്നും ഒരു ലക്ഷ രൂപ നല്‍കാമെന്ന വാഗ്ദാനവുമായി മധ്യപ്രദേശിലെ ബി ജെ പി നേതാവ് ബിജേന്ദ്ര സിംഗ് സിസോദിയ. 
 
ഇതിനു മുന്‍പ് രാഹുല്‍ വിദേശ യാത്രകള്‍ നടത്തിയത് കൂടുതല്‍ ആശയങ്ങള്‍ സ്വരൂപിക്കാന്‍ വേണ്ടിയാണെന്നും കൂടുതല്‍ ഊര്‍ജ്ജസ്വലനായി അദ്ദേഹം തിരിച്ചുവരുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നത്. അതേ ഉദ്ദേശമാണോ ഇത്തവണത്തെ രാഹുലിന്റെ വിദേശ സന്ദര്‍ശനത്തിന്റെ രഹസ്യമെന്നും ബിജേന്ദര്‍ ചോദിച്ചു. 
 
രാഹുല്‍ എങ്ങോട്ടാണ് പോയതെന്നും എപ്പോഴാണ് പോയതെന്നും സംബന്ധിച്ച എല്ലാ വിവരങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശയാത്രകളിലൂടെ സ്വയം റീചാര്‍ജ്‌ ചെയ്യാന്‍ എങ്ങിനെയാണ് രാഹുലിനു സാധിക്കുന്നതെന്നും അദ്ദേഷം ചോദിച്ചു.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം; സംസ്ഥാനത്തെ പട്ടിണിമുക്തമാക്കും: ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍