Select Your Language

Notifications

webdunia
webdunia
webdunia
webdunia

റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യുവതി കൊല്ലപ്പെട്ട സംഭവം: പ്രതിയുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

നുങ്കം‌പാക്കം റെയില്‍‌വേ സ്റ്റേഷനില്‍ ഇന്‍‌ഫോസിസ് ജീവനക്കാരിയായ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ആളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പൊലീസ് പുറത്തു വിട്ടു

ചെന്നൈ
ചെന്നൈ , ശനി, 25 ജൂണ്‍ 2016 (08:50 IST)
നുങ്കം‌പാക്കം റെയില്‍‌വേ സ്റ്റേഷനില്‍ ഇന്‍‌ഫോസിസ് ജീവനക്കാരിയായ പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ ആളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യം പൊലീസ് പുറത്തു വിട്ടു. സ്റ്റേഷനു സമീപത്തുള്ള കടയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പൊലീസ് പുറത്തുവിട്ടിരിക്കുന്നത്.
 
ഇന്നലെ രാവിലെയാണ് ഓഫീസിലേക്ക് പോകൻ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു സ്വാതിയെന്ന യുവതി കൊല്ലപ്പെട്ടത്. പച്ച ഷർട്ടും കറുത്ത പാന്റും ധരിച്ച യുവാവ് സ്വാതിയെ സമീപിക്കുകയും അവർ തമ്മിൽ വാക്‌തർക്കം ഉണ്ടാവുകയും പ്രകോപിതനായ യുവാവ് കയ്യിലുണ്ടായിരുന്ന അരിവാൾ കൊണ്ട് യുവതിയെ ആക്രമിക്കുകയും ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
 
ചെന്നൈ ചൂളൈമേട് സ്വദേശി ശ്രീനിവാസന്റെ മകളാണ് കൊല്ലപ്പെട്ട് സ്വാതി. മുഖത്തും കഴുത്തിലും വെട്ടേറ്റ യുവതി സംഭവസ്ഥലത്തു മരിച്ചു. ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. യുവതിയുമായി പരിചയമുണ്ടായിരുന്ന കോള്‍ ടാക്സി ഡ്രൈവറെയാണ് സംശയിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
 
(ചിത്രത്തിനു കടപ്പാട്: മനോരമ ഓണ്‍ലൈന്‍)
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്‌ലാമിക് സ്റ്റേറ്റ് അംഗങ്ങളായ സഹോദരങ്ങളുടെ ക്രൂരത: സ്വന്തം മാതാവിനെ കുത്തി കൊലപ്പെടുത്തി