ശശികലയ്ക്ക് കര്‍ശന ഉപാധികളോടെ അഞ്ചുദിവസത്തെ പരോള്‍
ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോള്‍
സ്വത്ത് സമ്പാദന കേസില്‍ ബംഗലൂരുവിലെ ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് അഞ്ചുദിവസത്തെ പരോള്‍ അനുവദിച്ചു. കരൾരോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് എം.നടരാജനെ കാണാനാണ് പരോള്‍ അനുവദിച്ചത്‍.
പതിനഞ്ചുദിവസത്തെ പരോള്‍ നല്‍കണമെന്നായിരുന്നു ശശികല ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആ അപേക്ഷ തള്ളുകയാണുണ്ടായത്. ശശികലയ്ക്ക് പരോൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നു തമിഴ്നാട് പോലീസ് കർണാടക സർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് ഇപ്പോള്‍ പരോൾ അനുവദിച്ചത്.
കേസില്‍ ഫെബ്രുവരി 15ന് ശശികല ജയിലിലായതിനു ശേഷം ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്. ഉപാധികളോടെയാണ് പരോള്‍. അനന്തിരവന്‍ ടിടിവി ദിനകരനും മറ്റ് എആഎഡിഎംകെ നേതാക്കളും ബംഗളൂരു ജയിലിലെത്തി. ശശികല ഉടൻ പുറത്തെത്തുമെന്നാണ് വിവരം.