Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴകത്ത് ദിനകരൻപക്ഷത്തിന് തിരിച്ചടി; 18 എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കറുടെ വെട്ടിനിരത്തല്‍

തമിഴ്‌നാട് നിയമസഭയില്‍ സ്പീക്കറുടെ വെട്ടിനിരത്തല്‍

തമിഴകത്ത് ദിനകരൻപക്ഷത്തിന് തിരിച്ചടി; 18 എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കറുടെ വെട്ടിനിരത്തല്‍
ചെന്നൈ , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (12:58 IST)
തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനായുള്ള ടിടിവി ദിനകരപക്ഷത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നല്‍കി സ്പീക്കര്‍. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് അവിശ്വാസം പ്രകടിപ്പിച്ച ശേഷം ദിനകര പക്ഷത്തേക്ക് കൂറുമാറിയ പതിനെട്ട് എംഎല്‍എമാരെ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കി. 
 
വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ദിനകരന്‍ ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യമുണ്ടായതോടെയാണ് സ്പീക്കറുടെ ഈ നടപടി.വിപ്പ് ലംഘിച്ച പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയാണ് സ്പീക്കര്‍ സ്വീകരിച്ചത്. 
 
സെപ്തംബര്‍ 14ന്  നേരിട്ട് ഹാജരാകാന്‍ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ 14നു ഹാജരായില്ലെന്നു മാത്രമല്ല, അഞ്ചു ദിവസം കൂടി സമയം നീട്ടി നൽകണമെന്നും ദിനകരൻ പക്ഷം സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്പീക്കറുടെ ഭാഗത്തുനിന്നും ഈ നടപടി ഉണ്ടായത്. അണ്ണാഡിഎംകെ പിടിച്ചെടുക്കാന്‍ നീക്കം നടത്തിയ ദിനകരന് കനത്ത തിരിച്ചടിയാണ് ഔദ്യോഗിക പക്ഷത്തിന്റെ ഈ നടപടി. ഇതോടെ നിയമസഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ ദൈവം തുണച്ചില്ല, അടുത്തത് നാദിര്‍ഷാ, ശേഷം കാവ്യ - രണ്ടും കല്‍പ്പിച്ച് പൊലീസ്