Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇപ്പോഴെങ്കിലും കേന്ദ്രസര്‍ക്കാരിന് വിവേകം വന്നല്ലോ’; ജിഎസ്ടി നിരക്കു കുറച്ച മോദി സര്‍ക്കാരിനെ പരിഹസിച്ച് പി ചിദംബരം

‘കേന്ദ്രസര്‍ക്കാരിന് വൈകിവന്ന വിവേകം’; ജിഎസ്ടി നിരക്കു കുറച്ച മോദി സര്‍ക്കാരിനെ പരിഹസിച്ച് പി ചിദംബരം

‘ഇപ്പോഴെങ്കിലും കേന്ദ്രസര്‍ക്കാരിന് വിവേകം വന്നല്ലോ’; ജിഎസ്ടി നിരക്കു കുറച്ച മോദി സര്‍ക്കാരിനെ പരിഹസിച്ച് പി ചിദംബരം
ന്യൂഡല്‍ഹി , ശനി, 11 നവം‌ബര്‍ 2017 (10:12 IST)
177 ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി 28%ത്തില്‍ നിന്നും 18% ആക്കി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം.  ഗുജറാത്ത് തെരഞ്ഞെടുപ്പു വന്നത് നന്നായി എന്നു പറഞ്ഞാണ് ചിദംബരത്തിന്റെ പരിഹാസം. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
 
 ജിഎസ്ടിയ്‌ക്കെതിരെ ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്ന സ്ഥലമാണ് ഗുജറാത്ത്. ഗുജറാത്തിലെ സൂറത്തിലെ വ്യാപാരികള്‍ പ്രത്യക്ഷസമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു.അതുകൊണ്ടുതന്നെ നിരക്കു കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
 
‘സര്‍ക്കാറിന് വൈകിവന്ന വിവേകം’ എന്നാണ് ഈ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്. ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം ഉണ്ടാ‍യത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉമ്മചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ രണ്ടു പേര്‍; തകര്‍ന്നടിഞ്ഞ് നേതൃത്വം