‘ഒരു പാര്‍ട്ട് ടൈമായി രാഷ്ട്രീയത്തെ കാണാനാകില്ല, തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തനിക്ക് പറ്റിയ ഒരു അബദ്ധമാണ് ’: ജഗദീഷ്
തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തനിക്ക് പറ്റിയ ഒരു അബദ്ധമാണ് ’: ജഗദീഷ്
മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത താരമാണ് നടന് ജഗദീഷ്. ജഗദീഷ് അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തനിക്ക് പറ്റിയ ഒരു അബദ്ധമാണെന്നും ജഗദീഷ് പറഞ്ഞിരുന്നു.
മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജഗദീഷ്.രാഷ്ട്രീയപ്രവര്ത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും ഒരു പാര്‍ട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ജഗദീഷ് വ്യക്തമാക്കി.