Webdunia - Bharat's app for daily news and videos

Install App

‘കടുത്ത നിരാശയില്‍ ബിജെപി വക്താവ് എന്നെ വേശ്യയെന്നു വിളിച്ചു, സ്ത്രീകളോടുള്ള ബഹുമാനം ഭയങ്കരം തന്നെ’: പ്രിയങ്ക ചതുര്‍വേദി

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ്

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (08:51 IST)
കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ് പ്രേം ശുക്ല. രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയ പ്രസംഗവുമായി ബന്ധപ്പെട്ട് പ്രിയങ്ക ട്വിറ്ററില്‍ നടത്തിയ പോസ്റ്റിനാണ് അദ്ദേഹം ഇത്തരം ഒരു മറുപടി നല്‍കിയത്.
 
‘രാഹുല്‍ഗാന്ധിയുടെ ഒരു പ്രസംഗത്തില്‍ തന്നെ ബിജെപി നിരാശരായി’ എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ‘കോണ്‍ഗ്രസിനും അവരുടെ വേശ്യ വക്താവിനുമാണ് നിരാശ’ എന്നായിരുന്നു ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായോട് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 
 
എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നുമില്ലാതായതോടെ സ്ത്രീകളോടുള്ള ബിജെപിയുടെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ രംഗത്തെത്തിയിരുന്നു. ‘കടുത്ത നിരാശയില്‍ ബിജെപി വക്താവ് എന്നെ വേശ്യയെന്നു വിളിച്ചു. സ്ത്രീകളോടുള്ള ബഹുമാനം ഭയങ്കരം തന്നെ’ എന്നായിരുന്നു പ്രിയങ്കയുടെ പരിഹാസം. മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്ക ഈ മറുപടി കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments