‘നൂറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ മത്സരിക്കാന്‍ തയ്യാര്‍ ’: ഉലകനായകന്‍

‘നൂറു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടന്നാല്‍ മത്സരിക്കാന്‍ ഞാനും ഉണ്ടാകും’: കമല്‍ ഹാസന്‍

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (08:35 IST)
തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്. നൂറു ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാൽ താനും മത്സരരംഗത്തുണ്ടാകുമെന്ന് നടന്‍ കമൽഹാസൻ. തമിഴ് രാഷ്ടീയത്തെ പറ്റി  ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവേയാണ് കമൽഹാസന്‍ ഈ നിലപാടുകള്‍ വ്യക്തമാക്കിയത്. 
 
അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളിൽ തനിക്ക് താൽപര്യമില്ലെന്നും നിർബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെൺകുട്ടിയുടെ അവസ്ഥയിലാണു തമിഴ്നാട്ടിലെ ജനങ്ങളെന്നും ഉലകനായകന്‍ വ്യക്തമാക്കി. അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതു കൊണ്ടു തന്നെ അടുത്ത 100 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടന്നാൽ താൻ മൽസരിക്കുമെന്ന് കമൽഹാസന്‍ പറയുന്നു.
 
നിലവിലെ രാഷ്ട്രീയ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ പാർട്ടി നേതാക്കളെയും കാണും, സംസാരിക്കും. എന്നാൽ രാഷ്ട്രീയത്തിൽ തനിച്ചു നിൽക്കുന്നതിനാണു താൽപര്യമെന്നു കമല്‍ പറയുന്നു. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായ അവസരത്തിലാണു രാഷ്ട്രീയ നിലപാടു വ്യക്തമാക്കി കമൽഹാസനും രംഗത്തെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments