‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍
‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; അമിത് ഷായുടെ മകനെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ സാമ്പത്തിക ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തെ പരിഹസിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘ക്ഷമിക്കണം, ഞാനിന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നത് ശരിയല്ല.’ എന്നായിരുന്നു ജെയ് ഷായ്‌ക്കെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് നിതീഷ് കുമാര്‍ പറഞ്ഞത്. തനിക്ക് കമ്പനികളില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും നിതീഷ് പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം അമിത് ഷായുടെ മകന്‍ ജെയ് ഷായുടെ കമ്പനിയുടെ വരുമാനം 1600 മടങ്ങ് വര്‍ധിച്ചതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ നിരവധിപേരാണ് രംഗത്ത് വന്നത്. അതേസമയം നഷ്ടങ്ങളിൽ നിന്നും അത്ഭുത വളർച്ചയുടെ ഘട്ടത്തിലെത്തിയ മകന്റെ കമ്പനിയെ രക്ഷിക്കാനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ നിന്നും മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ഡൽഹിയിലേക്ക് പറന്നതെന്ന് വാര്‍ത്തയായിരുന്നു. ജെയ് ഷായുടെ പേരിൽ പുറത്തുവരുന്ന ആരോപണങ്ങൾ ആളിക്കത്തിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.