‘തന്നെ ഞാന്‍ കണ്ടോളാം, അതും 15 ദിവസത്തിനുള്ളില്‍ ’; മാധ്യമ പ്രവര്‍ത്തകന് രാധേ മായുടെ ഭീഷണി

മാധ്യമ പ്രവർത്തകന് രാധേ മായുടെ ഭീഷണി

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (08:09 IST)
പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായതോടെ പല ആള്‍ദൈവങ്ങള്‍ക്കും പണികിട്ടിയിരുന്നു. അതിലൊരാളാണ് രാധേ മാ. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രാധേ മാ മാധ്യമ പ്രവർത്തകർക്ക് നേരെ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയതാണ്.  ദുർഗയുടെ അവതാരമെന്ന് അവകാശപ്പെടുന്ന രാധേ മാ കേസുകളെക്കുറിച്ചു ചോദ്യം ഉയർന്നപ്പോഴാണു കസേരയിൽ നിന്നെഴുന്നേറ്റു പൊട്ടിത്തെറിച്ചത്.
 
15 ദിവസത്തിനുള്ളിൽ തന്നെ കണ്ടോളാമെന്നു മാധ്യമ പ്രവർത്തകനു നേരെ ഭീഷണി മുഴക്കുകയും ചെയ്തു. തന്നെ മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും, തനിക്ക് അതില്‍ വിഷമമുണ്ടെന്നും അവര്‍ വ്യക്തമാക്കി. രാധേ മായുടെ പ്രേരണയാൽ ഭർത്തൃവീട്ടുകാർ സ്ത്രീധനപീഡനം നടത്തുന്നതായി ആരോപിച്ചു വീട്ടമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയാണ് പൊലീസ്.  ഭീഷണിപ്പെടുത്തൽ, മതവികാരം വ്രണപ്പെടുത്തൽ, വഞ്ചനക്കുറ്റം, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കേസുകൾ വേറെയുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments