Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രാജ്യം അദ്വാനിയെയാണ് ആഗ്രഹിക്കുന്നത്, അദ്ദേഹത്തെ രാഷ്ട്രപതിയാക്കണം’; ശത്രുഘ്‌നന്‍ സിന്‍ഹ

എല്‍കെ അദ്വാനിയെയാണ് രാഷ്ട്രപതിയാക്കേണ്ടതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

‘രാജ്യം അദ്വാനിയെയാണ് ആഗ്രഹിക്കുന്നത്, അദ്ദേഹത്തെ രാഷ്ട്രപതിയാക്കണം’; ശത്രുഘ്‌നന്‍ സിന്‍ഹ
ന്യൂഡല്‍ഹി , വെള്ളി, 16 ജൂണ്‍ 2017 (08:21 IST)
രാഷ്ട്രപതി സ്ഥാനത്തേക്ക് ഏറ്റവും യോജിക്കുന്നത് എല്‍കെ അദ്വാനി തന്നെയാണെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. അദ്ദേഹത്തിന് അതിനുള്ള ശാരീരികക്ഷമതയുണ്ട്. ഭരണഘടനയുടെ വിവിധ തലങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് അദ്ദേഹം. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുന്ന അദ്വാനിയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അതാണ് ആഗ്രഹിക്കുന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.
 
എല്ലാവര്‍ക്കും യോജിക്കുന്ന തീരുമാനത്തിലൂടെ പൊതുവായി രാഷ്ട്രപതിയെ തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിന് വേണ്ടി മൂന്നംഗ ബിജെപി സംഘം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കാനിരിക്കുന്ന സമയത്തായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഈ പ്രതികരണം വന്നത്. അദ്വാനിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ആര്‍ക്കും എതിരഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാ​ബൂ​ളി​ലെ ശി​യ പ​ള്ളി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; ആ​റു മരണം, നിരവധി പേര്‍ക്ക് പരുക്ക്