Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബിസിനസ് തുടങ്ങാന്‍ ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ല'; പേരിനെ ചൊല്ലി 'രാഹുൽ ഗാന്ധി' പൊല്ലാപ്പിൽ; ഇനി ഈ പേര് മാറ്റാതെ രക്ഷയില്ല

കോണ്‍ഗ്രസ് പാർട്ടിയുടെ നേതാവായ നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് താനെന്നാണ് ആളുകൾ പരിഹസിക്കുന്നതെന്നും രാഹുൽ പറയുന്നു.

'ബിസിനസ് തുടങ്ങാന്‍ ബാങ്കുകള്‍ ലോണ്‍ നല്‍കുന്നില്ല'; പേരിനെ ചൊല്ലി 'രാഹുൽ ഗാന്ധി' പൊല്ലാപ്പിൽ; ഇനി ഈ പേര് മാറ്റാതെ രക്ഷയില്ല
, ബുധന്‍, 31 ജൂലൈ 2019 (08:38 IST)
രാഹുല്‍ ഗാന്ധി എന്ന സ്വന്തം പേരുകൊണ്ട് തലവേദനയിലായിരിക്കുകയാണ് മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള യുവാവ്.  ഇൻഡോറിന് സമീപം അഖണ്ഡ്നഗറിലാണ് 20 കാരനായ രാഹുല്‍ ഗാന്ധിയുടെ വീട്. ഇദ്ദേഹത്തിന് സ്വന്തമായി ബിസിനസ് സംരംഭം തുടങ്ങണമെന്നാണ് ആഗ്രഹം. അതിനുള്ള വായ്പക്കായി ബാങ്കുകള്‍ തോറും അലഞ്ഞെങ്കിലും ചെരുപ്പ് തേഞ്ഞത് മിച്ചം.ഈ പേര് കാരണം മൊബൈല്‍ ഓപറേറ്റര്‍മാര്‍ ഒരു സിം കാര്‍ഡ് പോലും ഇയാൾക്ക് അനുവദിക്കുന്നില്ല. 
 
ബാങ്കിൽ നൽകുന്ന രേഖകള്‍ പരിശോധിക്കുമ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് കാണുന്നതോടെ അധികൃതര്‍ അപേക്ഷ മടക്കും. ഈ കാരണങ്ങളാൽ സഹോദരന്‍റെ പേരിലാണ് സിം കാര്‍ഡ് എടുത്തിരിക്കുന്നത്.കോണ്‍ഗ്രസ് പാർട്ടിയുടെ നേതാവായ നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് താനെന്നാണ് ആളുകൾ പരിഹസിക്കുന്നതെന്നും രാഹുൽ പറയുന്നു.  
 
അതേപോലെ ഒരിക്കല്‍ ബാങ്കിലേക്ക് വിളിച്ചപ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധി എന്നാണ് ദില്ലിയില്‍നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയെന്ന് ചോദിച്ച് മാനേജര്‍ കാള്‍ കട്ട് ചെയ്തെന്നും യുവാവ് പറഞ്ഞു. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആയതോടെ പേര് മാറ്റാന്‍ ഒരുങ്ങുകയാണ് യുവാവ്. ഗാന്ധി എന്നതിന് പകരം കുടുംബ പേരായ മാളവിയ ചേര്‍ക്കാന്‍ തീരുമാനിച്ചെന്നും യുവാവ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി'; മുത്തലാഖ് ബില്ലിൽ മോദിയെ ട്രോളി കുനാൽ കമ്ര