Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി രാജ്യത്തെ വഞ്ചിച്ചു, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടണം; കശ്മീർ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

ട്രംപുമായുള്ള യോഗത്തില്‍ എന്തൊക്കെയാണ് സംസാര വിഷയമായതെന്ന് മോദി രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

മോദി രാജ്യത്തെ വഞ്ചിച്ചു, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്ത് വിടണം; കശ്മീർ വിഷയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി
, ചൊവ്വ, 23 ജൂലൈ 2019 (15:30 IST)
കശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ ഡോണാൾഡ് ട്രംപിന്റെ സഹായം ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താത്പര്യങ്ങളെ ബലികൊടുത്തുവെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ഉത്തരം പറയണമെന്നും രാഹുല്‍ ഗാന്ധി. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം.അത് സത്യമാണെങ്കില്‍ മോദി ഇന്ത്യയുടെ താത്പര്യങ്ങളെയും 1972ലെ ഷിംലാ കരാറിലെ വ്യവസ്ഥകളെയും ബലികൊടുത്തിരിക്കുകയാണ്.ട്രംപുമായുള്ള യോഗത്തില്‍ എന്തൊക്കെയാണ് സംസാര വിഷയമായതെന്ന് മോദി രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിഷേധക്കുറിപ്പ് മതിയാകില്ല. എന്നാൽ ഇന്ത്യ ട്രംപിന്റെ വാദത്തെ തള്ളുകയാണ് ചെയ്തത്. 
 
തന്റെ വിശദീകരണം വിഷയത്തിലുള്ള ആശങ്കകളില്ലാതാക്കിയെന്ന് പ്രതീക്ഷിക്കുന്നതായും ജയ്ശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ ബഹളം വെച്ചു. ഇതിനെത്തുടര്‍ന്ന് രാജ്യസഭ ഉച്ചക്ക് 12 മണി വരെ നിര്‍ത്തിവച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോം വർക്ക് ചെയ്യാതെ ക്ലാസിൽ വന്നു; ശിക്ഷയായി പെൺകുട്ടികളുടെ വളകൾ ആൺകുട്ടികളെ ധരിപ്പിച്ചു; അധ്യാപകനെതിരെ അന്വേഷണം