കശ്മീരിലെ ബരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു
കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പെട്രോളിങ് നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ കൂടെയുണ്ടായിരുന്ന രണ്ട് ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി.
കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും മറ്റു മാരക സ്ഫോടകവസ്തുകളും കണ്ടെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ പതിനാറുവയസ്സുകാരനായ തന്‍വീറെന്ന ബാലന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായുണ്ടാവുന്ന വെടിവെപ്പ് മൂലം പ്രദേശവാസികള്‍ എല്ലാം വളരെ ഭീതിയിലാണ്.