Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈ സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷന് മുന്നിൽ 100 അടി ഉയരത്തിൽ ഇനി ത്രിവർണ പതാക പാറും

ചെന്നൈ സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷന് മുന്നിൽ 100 അടി ഉയരത്തിൽ ഇനി ത്രിവർണ പതാക പാറും
, തിങ്കള്‍, 18 ഫെബ്രുവരി 2019 (15:40 IST)
ചെന്നൈ: ചൈന്നൈ സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷന് മുന്നിൽ നൂറടി ഉയരത്തിൽ ഇനി വലിയ ത്രിവർണ പതാക പാറും. സതേർൺ റെയിൽ‌വേ ജനറൽ മാനേജർ കുൽ‌സ്രേഷ്ഠയാണ് ചൈന്നൈ സെൺ‌ട്രൽ റെയിൽവേ സ്റ്റേഷനിൽ  പതാക ഉയർത്തിയത്.  
 
റെയിൽ‌വേ മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ ദേശിയ പതാക സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷനുമുന്നിൽ ഉയർത്തിയത്. രണ്ട് ടണ്ണോളം ഉരുക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ ചിലവിട്ടാണ് 100 അടി ഉയരമുള്ള കൊടിമരം സ്ഥാപിച്ചത്. 
 
തിരുവനന്തപുരം, എറണാകുളം സൌത്ത്, കോഴിക്കോട്, മധുര, കൊയമ്പത്തൂർ എന്നി റെയിൽ‌വേ സ്റ്റേഷനുകളിലും 100 അടി ഉയരത്തിൽ പതാക ഉയർത്തുന്നതിന് സജ്ജികരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോർ, തൃശൂർ എന്നീ സ്റ്റേഷനുകളിൽ ഉടൻ തന്നെ ഇതിനായുള്ള സൌകര്യങ്ങൾ ഒരുക്കും. പോത്തന്നൂരിലെ സിഗ്‌നൽ ആൻഡ് ടെലിക്കമ്മ്യൂണിക്കേഷൻ വർക്ക്ഷോപ്പിലും ഇതിനായുള്ള സജ്ജികരണം ഒരുക്കും എന്ന് സതേർൺ റെയിൽ‌വേ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രീയക്കുരുക്കിൽ അകപ്പെട്ട് സി പി എം, തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിട്ടേക്കും