അമ്മയുടെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ഒരു മകൾ കൂടെ ക്കിടന്നത് 44 ദിവസം. അമേരിക്കയിലെ വീർജിനിയയിലാണ് ആരെയും നടുക്കുന്ന ഈ സംഭവം ഉണ്ടായത്. 78കാരിയായ അമ്മയോടൊപ്പമാണ് 55കാരിയായ ജോ-വിറ്റ്‌നി താമസിച്ചിരുന്നത്. അധികം ബന്ധുക്കളോടോ, അയൽക്കാരോടോ ഇവർ ബന്ധം പുലർത്തിയിരുന്നില്ല.
ഈയിടെക്ക് അമ്മയെ വീടിനു പുറത്തേക്ക് ഒട്ടു കണാറില്ലായിരുന്നു എന്നാൽ ജോ-വിറ്റ്‌നി ഇടക്ക് പുറത്തുപോവുകയും ചെയ്തിരുന്നു. അയൽവസികളിൽ അപ്പോൾ തന്നെ ഇത് സംശയം സൃഷ്ടിക്കുകയും ചെയ്തു. അമ്മയെ അന്വേഷിച്ച് ചില ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ അവരോട് മോശമായി പെരുമാറി ജോ-വിറ്റ്‌നി തിരികെ അയക്കുകയും ചെയ്തു.
ഇതോടെ അയൽക്കാരനായ ഒരാൾ ജോയുടെ വീട് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ മുകൾ നിലയിലൂടെ അകത്ത് കടന്ന അയൽക്കാരനായ വ്യക്തി ആ കഴ്ച കണ്ട് ഞ്ഞെട്ടി. വൃദ്ധയായ അമ്മയുടെ അഴുകിയ മൃത ശരീരം അൻപതോളം കമ്പളികൾക്കും പുതപ്പുകൾക്കുമുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. ദുർഗന്ധം പുറത്ത് പോകാതിരിക്കാൻ മുപ്പതിലധികം റൂം ഫ്രഷ്ണറുകൾ അവിടെ ഉണ്ടായിരുന്നു.
ഇതേ തുടർന്ന് ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി ജോ-വിറ്റ്‌നിയെ അറസ്റ്റ് ചെയ്തു. വാർധാക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമ്മ മരിക്കുകയായിരുന്നു എന്നും താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് ഭയന്നാണ് മറച്ചുവച്ചത് എന്നും ഇവർ പൊലിസിൽ മൊഴി നൽകി. മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.