Select Your Language

Notifications

webdunia
webdunia
webdunia
webdunia

125 കോടി ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചു: മോദി

Narendra Modi
ന്യൂഡല്‍ഹി , ശനി, 11 മാര്‍ച്ച് 2017 (17:33 IST)
125 കോടി ജനങ്ങള്‍ തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയും ജനങ്ങളുടെ ക്ഷേമത്തിനായി ഓരോ നിമിഷവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും മോദി.
 
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി നേടിയ വന്‍ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മോദി. പ്രവര്‍ത്തകര്‍ നടത്തിയ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയമെന്ന് മോദി പ്രതികരിച്ചു.
 
ബി ജെ പിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങളോട് നന്ദിയുണ്ട്. യുവജനങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. ജനങ്ങളുടെ ഇടയിലേക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തകര്‍ ഇറങ്ങി പ്രവര്‍ത്തിച്ചതാണ് ഈ വിജയത്തിന് കാരണം.
 
മുന്നില്‍ നിന്ന് ബി ജെ പിയെ വിജയത്തിലേക്ക് നയിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

''പത്തുരൂപയ്ക്ക് പബ്ലിക്കായി മൂത്രമൊഴിക്കുന്ന തറക്കൂതറ പെണ്ണ്'' - എസ് എഫ് ഐയ്ക്കെതിരെ പരാതി നൽകിയ പെൺകുട്ടിയെ കൂട്ടത്തെറി വിളിച്ച് സൈബർ സഖാക്കൾ