12കാരിയെ പീഡിപ്പിച്ച 62 കാരനെതിരെ കേസ്; പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ പരാതിയുമായി പ്രതിയുടെ ഭാര്യ
പീഡിപ്പിച്ചത് പോരായിട്ട് പരാതിയും; ഈ സംഭവം ഒന്ന് വായിക്കേണ്ടതു തന്നെ !
12 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.
ഞായറാഴ്ച ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ചിന്നമാരയ്യ എന്ന 62 കാരനെതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.
കുട്ടിയുടെ അമ്മ ഷോപ്പിംഗിന് പോയ സമയത്ത് കുട്ടി ഒറ്റക്കായ സമയത്തായിരുന്നു വൃദ്ധന്‍ വീടിനുള്ളില്‍ കടന്ന് വാതിലടച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബഹളം വച്ചതോടെ അയല്‍ക്കാരെത്തിയാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പായി ജനക്കൂട്ടം മര്‍ദ്ദിച്ചതായും വിവരമുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ ആരോപണമുന്നയിച്ച് വൃദ്ധന്‍റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.