പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
പതിനഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പ്രകളിലൊരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒരാള്‍ക്കായി തിരച്ചില്‍ ശക്താമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടിയത്. ഒളിവിലുള്ള പ്രതിയെക്കുറിച്ച് അറിയുന്നതിനായി ഇയാളെ ചോദ്യം ചെയ്‌തുവരുകയാണ്. അതേസമയം, പെണ്‍കുട്ടിയുടെ നില അതീവഗുതരമാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.