Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂവത്തൂര്‍ സംഘര്‍ഷഭരിതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു; കടകള്‍ അടച്ചു

കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൂവത്തൂര്‍ സംഘര്‍ഷഭരിതം; നിരോധനാജ്ഞ പ്രഖ്യാപിച്ചു; കടകള്‍ അടച്ചു
ചെന്നൈ , ചൊവ്വ, 14 ഫെബ്രുവരി 2017 (15:35 IST)
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല എം എല്‍ എമാരെ താമസിപ്പിച്ചിരിക്കുന്നത് കൂവത്തൂരിലുള്ള റിസോര്‍ട്ടിലാണ്. 
കാഞ്ചിപുരം ജില്ല കളക്‌ടര്‍ ഗജലക്ഷ്‌മിയാണ് 144 പ്രഖ്യാപിച്ചത്.
 
നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ കടകള്‍ അടച്ചു. പുറത്തു നിന്നുള്ള വാഹനങ്ങളെ കൂവത്തൂര്‍ മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. 1500 ഓളം പൊലീസുകാരാണ് ഇപ്പോള്‍ കൂവത്തൂര്‍ റിസോര്‍ട്ടിനു സമീപമായി ഉള്ളത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
ശശികലയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച സാഹചര്യത്തില്‍ റിസോര്‍ട്ടില്‍ താമസിക്കുന്ന എം എല്‍ എമാരെ കാണുന്നതിനായി കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം കൂവത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍, ഒ പി എസ് വരുന്നതിനെതിരെ കൂവത്തൂരില്‍ ഒരു വിഭഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പനീര്‍സെല്‍വത്തിന് പിന്തുണ അറിയിച്ച എല്ലാവരെയും പാര്‍ട്ടിയില്‍ നിന്ന് നീക്കിയതായി ശശികല