Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിവാഹം മുടക്കണം, പഠിക്കാന്‍ അനുവദിക്കണം’; 15കാരി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് ഈ രണ്ട് ആവശ്യങ്ങളുമായി

മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് 15 കാരി മുഖ്യമന്ത്രിയെ സമീപിച്ചത്.

'വിവാഹം മുടക്കണം, പഠിക്കാന്‍ അനുവദിക്കണം’; 15കാരി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് ഈ രണ്ട് ആവശ്യങ്ങളുമായി

തുമ്പി എബ്രഹാം

, ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (11:29 IST)
തനിക്ക് തീരുമാനിച്ചിരിക്കുന്ന വിവാഹം മുടക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 15 കാരി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ സമീപിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് 15 കാരി മുഖ്യമന്ത്രിയെ സമീപിച്ചത്.
 
രാജസ്ഥാനിലെ ടോങ്ക് ജില്ലയാണ് പെണ്‍കുട്ടിയുടെ സ്വദേശം. പെൺകുട്ടി നൽകിയ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി, അതിന്മേൽ കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. തന്റെ അമ്മാവന്‍റെ കൂടെയാണ് പെണ്‍കുട്ടി പരാതി പറയാനെത്തിയത്.
 
അമ്മ മരിച്ച ശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാനനുവദിക്കാതെ വിവാഹം കഴിയ്ക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുകയാണെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടു. പരാതി കേട്ട ശേഷം പഠിക്കാന്‍ എല്ലാ പ്രോത്സാഹനവും സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. എല്ലാ. ദിവസവും തന്‍റെ വസതിയില്‍ തെരഞ്ഞെടുത്ത പരാതിക്കാരുടെ പരാതി അതത് വകുപ്പുകള്‍ക്ക് കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിധി ബലാത്സംഗം പോലെയാണ്, തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കണം’ ; വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ