വിശാലിന്റെ ആ വാശിയാണ് വിവാഹം വൈകാൻ കാരണം; കാരണം വ്യക്തമാക്കി താരത്തിന്റെ അച്ഛൻ
വിവാഹം മുടങ്ങിയിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളാണെന്നുമാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്.
വിശാലിന്റെ വിവാഹം വൈകാനുള്ള കാരണം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛൻ ജി കെ റെഡ്ഡി. വിവാഹം മുടങ്ങിയിട്ടില്ലെന്നും പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങളാണെന്നുമാണ് അദ്ദേഹം പത്രസമ്മേളനത്തിലൂടെ പറഞ്ഞത്.
നടികർ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാൽ. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണം. നടികർ സംഘത്തിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യം കോടതിയുടെ പരിഗണനയിലായതിനാൽ കല്യാണം നമുക്ക് പെട്ടന്ന് നടത്താനാകില്ല. വിവാഹതിയ്യതി തീരുമാനിച്ചിട്ടില്ല. എന്നാൽ അധികം വൈകാതെ തന്നെ അത് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരബാദിൽ വച്ച് മാർച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. ഈ ഒക്ടോബറിൽ വിവാഹമുണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വാർത്തകൾ. അതിനിടെയിലാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ അനിഷ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കിയത്.