കട്ടിലിൽ കയ്യും കാലും കെട്ടിയിട്ട് 15കാരിയെ ബലാത്സംഗം ചെയ്തു; 16കാരൻ അറസ്റ്റിൽ
കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
16കാരൻ ബന്ധുവിനെ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഗുരുഗ്രാം സെക്ടർ 51ലാണ് സംഭവം. 15കാരിക്ക് സ്കൂളിൽ വച്ച് ബോധക്ഷയം സംഭവിക്കുകയും നടന്ന സംഭവങ്ങൾ ടീച്ചറോട് തുറന്ന് പറയുകയും ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ബന്ധുവായ 16കാരനെതിരെ വിദ്യാർത്ഥിനിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുകയാണ് 16കാരന്റെ അമ്മ. ഇവരെ വീട്ടുജോലിക്ക് സഹായിക്കാൻ ബന്ധുവായ 15കാരിയുടെ അമ്മ, സ്കൂൾ വിദ്യാർത്ഥിനിയെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ആൺകുട്ടിയുടെ അമ്മ ഡോക്‌ടറെ കാണാൻ പോയ വേളയിലായിരുന്നു പീഡനം നടന്നത്.
ഈ സമയത്ത് പെൺകുട്ടിയും 16കാരനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആദ്യം പെൺകുട്ടിയെ കടന്നുപിടിച്ച 16കാരൻ, തുടർന്ന് കട്ടിലിൽ കയ്യും കാലും ബന്ധിച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.