Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ വെട്ടിക്കൊന്നു, കൊല നടന്നത് നാട്ടുകാർ നോക്കിനിൽക്കെ

പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ പതിനേഴുകാരിയായ പെൺകുട്ടിയെ യുവാവ് വെട്ടിക്കൊന്നു. തെലുങ്കാനയിലെ അഡിലാബാദിലാണ് സംഭവം. തെലുങ്കാനയിലെ ഭൈന്‍സ സ്വദേശിനിയായ സന്ധ്യയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേഷ്(22) എന്ന ചെരുപ്പക്കാരനെ പൊലീസ് അറസ്റ്റ്

ഹൈദരാബാദ്
ഹൈദരാബാദ് , ഞായര്‍, 3 ജൂലൈ 2016 (15:19 IST)
പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കെ പതിനേഴുകാരിയായ പെൺകുട്ടിയെ യുവാവ് വെട്ടിക്കൊന്നു. തെലുങ്കാനയിലെ അഡിലാബാദിലാണ് സംഭവം. തെലുങ്കാനയിലെ ഭൈന്‍സ സ്വദേശിനിയായ സന്ധ്യയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹേഷ്(22) എന്ന ചെരുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന സന്ധ്യയുടെ കഴുത്ത് മഹേഷ് കത്തികൊണ്ട് വെട്ടുകയായിരുന്നു. രക്തത്തില്‍ കുളിച്ചുവീണ സന്ധ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവം നടക്കുമ്പോൾ അയ‌ൽക്കാരെല്ലാം സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 
 
സന്ധ്യയുടെ അയല്‍വാസിയാണ് അറസ്റ്റിലായ മഹേഷ്. ഇയാള്‍ വിവാഹാഭ്യാര്‍ത്ഥനയുമായി സന്ധ്യയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത്ചൂണ്ടിക്കാട്ടി കുടുബം കഴിഞ്ഞ വര്‍ഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സന്ധ്യ മറ്റാരെയും വിവാഹം കഴിക്കാന്‍ ഇയാള്‍ സമ്മതിച്ചിരുന്നില്ലെന്നും ജനുവരിയില്‍ സന്ധ്യയുടെ വിവാഹനിശ്ചയം മുടക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനം: എണ്‍പത് മരണം; നൂറോളം പേര്‍ക്ക് പരുക്ക്